തെരഞ്ഞെടുപ്പ് പരിഷ്‍കരണ ഉപദേശക സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെതാണ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ല്‍ 21.17 ശതമാനം വര്‍ധിച്ച് ഇത് 6,046.81 കോടിയായി. 2020-21ല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ആസ്തി 691.11 കോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 16.58 ശതമാനം ഉയര്‍ന്ന് 805.68 കോടിയായി. വാര്‍ഷിക ആസ്തിയില്‍ കുറവുവന്ന ഏക ദേശീയ പാര്‍ട്ടി ബി.എസ്.പിയാണ്. 2020-22 കാലത്ത് പാര്‍ട്ടിയുടെ ആസ്തിയില്‍ 5.74 ശതമാനം കുറവുണ്ടായി. 732.79 കോടിയില്‍നിന്ന് 690.71 കോടിയിലെത്തി. തൃണമൂലിന്റെ ആസ്തി 2020-21ല്‍ 182 കോടിയില്‍നിന്ന് 151.70 ശതമാനം വര്‍ധിച്ച് 458.10 കോടിയായി.
2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പിക്കാണ് ഏറ്റവും ഉയര്‍ന്ന മൂലധനമുള്ളത്- 6,041 കോടി. കോണ്‍ഗ്രസിന് 763.73 കോടിയും സി.പി.എമ്മിന് 723.56 കോടിയുമാണ് മൂലധനം. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിക്ക് 1.82 കോടിയുടെ ഫണ്ട് ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഏറ്റവും കുറവ് സി.പി.ഐക്കാണ്- 15.67 കോടി.