ഉദ്ഘാടന മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയായേക്കുമെന്നാണ് സൂചന.കഴിഞ്ഞ സീസിണിന്‍റെ തുടക്കവും കൊച്ചിയിലായിരുന്നു. ഇതിന് മുമ്ബ് 2017, 2019 സീസണുകളിലാണ് കൊച്ചിയില്‍ ഐഎസ്‌എല്‍ ഉദ്ഘാടന മത്സരം നടന്നത്.
ഐ ലീഗ് ചാമ്ബ്യന്‍മാരായ പഞ്ചാബ് എഫ്‌സിയുടെ ഐഎസ്‌എല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്‍. കഴിഞ്ഞ സീസണില്‍ പത്ത് വേദികളിലായി ആകെ 117 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ടീം എണ്ണം കൂടിയതിനാല്‍ ഇത്തവണ മത്സരങ്ങളുടെ എണ്ണവും വര്‍ധിക്കും.
അതേസമയം 26 കാരനായ ജാപ്പനീസ് സ്‌ട്രൈക്കര്‍ ഡൈസുകെ സകായി ആണ് ഇത്തവണ ബ്ലാസ്‌റ്റേഴ്സിന്റെ കുന്തമുന. 2023-2024 സീസണില്‍ മിലോസ് ഡ്രിന്‍സിച്ച്, ഖ്വാമെ പെപ്‌റ എന്നിവരെയും കേരളം സൈന്‍ ചെയ്തിരുന്നു. പ്രീ-സീസണ്‍ പര്യടനത്തിനായി ഉടൻ ദുബായിലേക്ക് പുറപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇ പ്രോ ലീഗ് ടീമുകള്‍ക്കെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്.
മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കപ്പ് നേടാനായിട്ടില്ല കേരളത്തിൻ്റെ കൊമ്ബന്മാര്‍ക്ക്. ഇത്തവണയെങ്കിലും മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്‌എല്‍ കപ്പില്‍ മുത്തമിടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.