KeralaNEWS

നിയന്ത്രിക്കാൻ ആരുമില്ല; റാന്നിയിൽ ട്രാഫിക് തോന്നിയപടി

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോകുന്ന വണ്ടികൾ സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ പതിവ് കാഴ്ചയാണിത്.(ചിത്രം)
തിരക്കേറിയ ടൗണിൽ കൃത്യമായി സിബ്രാ ലൈനിൽ മാത്രം വാഹനം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന ബസുകൾ.
വാഹനങ്ങൾക്കായി  മാത്രം ഒഴിച്ചിട്ട പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളിലും അല്ലാതെയും കച്ചവടം പൊടി പൊടിക്കുന്നത് നോക്കി രസിക്കുന്ന അധികാരികൾ.
എല്ലാനിയമങ്ങളെയും കാറ്റിൽ പറത്തി സ്വന്തം മുറ്റത്തെന്നപോലെ ബസ് സ്റ്റാൻഡിൽകൂടി തേരാ പാരാ പായുന്ന അന്യവാഹനങ്ങൾ.ഇതിനിടയിലൂടെ അഭ്യാസിയെ പോലെ റോഡ് മുറിച്ചു കടക്കാൻ വിധിക്കപ്പെട്ട യാത്രക്കാരും.
അത്യാവശ്യത്തിന് പുറത്തേക്കൊന്നിറങ്ങിയവർക്ക് തങ്ങളുടെ ജീവിതത്തിലെ അമൂല്യമായ സമയം ട്രാഫിക് ബ്ലോക്കിനിടയിൽപ്പെട്ട് ഹോമിക്കാനാണ് വിധി.
നഗരത്തിൽ വൺവേ സംവിധാനം ഉണ്ടെങ്കിലും വൺവേ തെറ്റിച്ചെത്തിയ വാഹനങ്ങൾ ഇടിച്ച് അടുത്തിടെ രണ്ടു പേരാണ് ഇവിടെ മരിച്ചത്.പരിക്കേറ്റവരുടെ കണക്ക് ഇതിന്റെ നാലിരട്ടി വരും.
ബസ്സ്റ്റാൻഡിലെ സ്ഥിതിയും വ്യത്യസ്തമല്ല.അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി-പ്രൈവറ്റ് ബസ്റ്റാന്റുകൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പ്ലേസുകളാണ്.തൊട്ടുമുൻപിലായി പോലീസ് ഔട്ട് പോസ്റ്റുമുണ്ട്.പക്ഷെ പൂച്ചയ്ക്ക് ആര് മണി കെട്ടുമെന്ന ചോദ്യം മാത്രം ബാക്കി !

Back to top button
error: