കാഞ്ഞങ്ങാട്:സ്കൂളിലെ തൂപ്പുകാരിയിൽ നിന്നും അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി ഒരു യുവതി.കാഞ്ഞങ്ങാട്
ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ തൂപ്പുകാരിയായിരുന്ന ലിൻസ ആണ് ഇന്ന് അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി എത്തിയിരിക്കുന്നത്.
ലക്ഷ്യബോധവും അർപ്പണബോധവും ആത്മാർഥതയും ഉണ്ടെങ്കിൽ ആഗ്രഹിച്ച ജോലി ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അധ്യാപിക.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ് ഉം ടെററും സെറ്റും എല്ലാം കരസ്ഥമാക്കിയത് സ്കൂളിലെ തൂപ്പ് ജോലി ചെയ്തു കൊണ്ടു തന്നെയാണ്. ടീച്ചർക്ക് അഭിനന്ദങ്ങൾ.