ഓള് ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നിരിക്കെയാണിത്.
പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്ബേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. മുൻവശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്നും ബുധനാഴ്ചയാണ് കോയമ്ബത്തൂരിലേക്ക് ‘റോബിൻ’ എന്ന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചത്.ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ്സ് ആയിട്ടാണ് സര്‍വീസ്.പത്തനംതിട്ടയില്‍ നിന്നും റാന്നി, ഏരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, പാലക്കാട് വഴിയാണ് കോയമ്ബത്തൂരില്‍ എത്തുക.വെളുപ്പിനെ പത്തനംത്തിട്ടയിൽ നിന്നും പുറപ്പെടുന്ന രീതിയിലായിരുന്നു സർവീസ്.
രാവിലെ 8 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് നിലവിൽ സർവീസ് നടത്തുന്നുണ്ട്.തിരികെ വൈകിട്ട് 8:45 ന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്കും ഈ ബസ് സർവീസ് നടത്തുന്നുണ്ട്.