ന്യൂഡൽഹി:ജി20 ഉച്ചക്കോടിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വേ.
36 എണ്ണം ഭാഗികമായിട്ടായിരിക്കും സര്‍വീസ് നടത്തുക. സെപ്തംബര്‍ ഒമ്ബത്, പത്ത്, പതിനൊന്ന് തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പുറപ്പെടുവിച്ച ഉപദേശം കണക്കിലെടുത്ത്, ഈ ട്രെയിനുകള്‍ സെപ്റ്റംബര്‍ 8 നും 11 നും ഇടയില്‍ താല്‍ക്കാലികമായി റദ്ദാക്കുകയോ മറ്റ് റൂട്ടുകളിലേക്കോ സ്റ്റേഷനുകളിലേക്കോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ റയിൽവെ പറയുന്നു.
നിയന്ത്രണങ്ങള്‍ മനസിലാക്കി ജനങ്ങള്‍ യാത്ര ചെയ്യണമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.