NEWSWorld

‘ഗൾഫ് കർണാടകോസ്താവ’ സെപ്തംബർ 10ന് ദുബൈയിൽ

ദുബൈ: കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ ‘ഗൾഫ് കർണാടകൊസ്താവ’ സെപ്റ്റംബർ 10-ന് ദുബൈയിൽ നടക്കും. ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ, നൃത്ത- സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ- സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ് മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ് രത്ന അവാർഡ്’ നൽകി ചടങ്ങിൽ ആദരിയ്ക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീതപരിപാടികൾ അവതരിപ്പിയ്ക്കും.

Signature-ad

ദുബൈ രാജ കുടുംബാംഗവും എം.ബി.എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അൽമക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഗൾഫും കർണാടകയും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധത്തെ ശക്തീകരിയ്ക്കാൻ ഗൾഫ് കർണാടകോസ്താവയ്ക്ക് കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

Back to top button
error: