KeralaNEWS

ചങ്ങനാശേരി സ്വദേശിയായ യുവാവ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു

ഷൊർണൂർ: ‍ചങ്ങനാശേരി സ്വദേശിയായ യുവാവ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു.തൃക്കൊടിത്താനം കോട്ടമുറി ശിവഗംഗയില്‍ സുരേഷിന്‍റെ മകന്‍ ജിഷ്ണു എസ്.നായര്‍ (23)ആണ് മരിച്ചത്.
തിരുവോണ ദിവസമാണ് സംഭവം. ജിഷ്ണുവും ആറ് സുഹൃത്തുക്കളും ഭാരതപ്പുഴയുടെ വെള്ളക്കുറവുള്ള ഭാഗത്തുകൂടി നടക്കുമ്ബോള്‍ ജിഷ്ണുവും മറ്റൊരു സുഹൃത്തും ചുഴിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പിടിച്ചുകയറ്റിയെങ്കിലും ജിഷ്ണുവിനെ രക്ഷപ്പെടുത്താനായില്ല.നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെയാണ് ജിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഷൊര്‍ണൂര്‍ ഐഎസ്‌ആര്‍ഒയിലാണ് ജിഷ്ണു ജോലി ചെയ്തിരുന്നത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ജിഷ്ണുവിന് ഒരാഴ്ചമുമ്ബാണ് ഷൊര്‍ണ്ണൂരേയ്ക്കു മാറ്റം കിട്ടിയത്. അമ്മ: ബീന. സഹോദരന്‍: ജിത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: