KeralaNEWS

മിൽമ തന്നെ മുന്നിൽ ;വിറ്റത് 1.57 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: പാല്‍, പാലുല്‍പ്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ.കഴിഞ്ഞ നാലുദിവസത്തില്‍ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വഴി വിറ്റഴിച്ചത്.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇത്. കേവലം നാല് ദിവസം കൊണ്ടാണ് ഒരു കോടിയില്‍പ്പരം ലിറ്റര്‍ പാല്‍ മില്‍മ വിറ്റഴിച്ചത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച്‌ 6.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.

തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുൻ വര്‍ഷത്തെ അപേക്ഷിച്ചുള്ള വില്‍പ്പന . 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു.

Back to top button
error: