NEWSPravasi

ഓണം ആഘോഷിച്ച് ദുബായ് കിരീടാവകാശി

ദുബായ്: മലയാളികൾക്കെല്ലാം ഓണാശംസകൾ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ചാണ് ദുബായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

ഉപ്പ് തൊട്ട് വാഴപ്പഴം വരെ മലയാളികള്‍ക്ക് ഇഷ്ടമുള്ള എല്ലാ കറി വട്ടങ്ങളും ഷെയ്ഖ്് ഹംദാനിന്റെ സദ്യയില്‍ നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആല്‍ മക്തൂം.

Back to top button
error: