പത്തനംതിട്ട:ഓണച്ചൂടിന് മേല്‍ കുളിര്‍മഴ.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിച്ചു.പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചത്.
തൃശൂര്‍, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്നലെ തിരുവനന്തപുരം നഗരത്തിലും മഴ പെയ്തു.
അതേസമയം മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് താപനിലയും ഉയരുകയാണ്. ശരാശരിയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ പുറത്തിറങ്ങുന്നത് കരുതലോടെ വേണമെന്ന് കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ വിഭാഗവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.