ടെഹ്‌റാന്‍: റഷ്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ചരക്കുമായി ട്രെയിൻ.ഇറാന്‍ വഴിയാണ് ട്രെയിനില്‍ ചരക്ക് എത്തുന്നത്.റഷ്യയില്‍ നിന്ന് സൗദിയിലേക്കുള്ള ചരക്കുകളുമായി ഇതാദ്യമായാണ് ട്രെയിന്‍ ഇറാനിലെത്തുന്നത്.
റഷ്യയിലെ ഷെല്‍യാബിന്‍സ്‌ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ കസാകിസ്ഥാനും തുര്‍ക്ക്‌മെനിസ്ഥാനും കടന്നാണ് ഇറാനിലെത്തിയത്. 36 കണ്ടെയ്‌നറുകളിലായാണ് ചരക്കുള്ളത്. ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തെത്തിയ ചരക്കുകള്‍ ഇവിടെ നിന്ന് കപ്പല്‍ വഴി സൗദിയിലേക്ക് അയക്കും.
അന്താരാഷ്ട്ര നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐഎന്‍എസ്ടിസി) എന്ന ചരക്ക് ഇടനാഴിയാണ് റഷ്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കിയിരിക്കുന്നത്. നിലവിലുള്ള പാതകള്‍ക്ക് പകരം ഈ വഴി ഉപയോഗിക്കുന്നതോടെ ഏറെ ദിവസം മുന്നേ ചരക്കുകള്‍ സൗദിയിലെത്താന്‍ വഴിയൊരുക്കും. മാത്രമല്ല, ഇറാന്‍ നികുതി ഇളവ് നല്‍കിയതിനാല്‍ സാമ്ബത്തിക ലാഭവും കിട്ടും.