ജക്കാർത്ത:ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇന്തോനേഷ്യയിലെ ഒരു സ്കൂള്‍ 14 പെണ്‍കുട്ടികളുടെ തല ഭാഗികമായി മൊട്ടയടിച്ചു.
സംഭവം മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത നടപടി സ്വീകരിച്ചെന്ന വാദവുമായി സ്കൂള്‍ ഹെഡ്മാസ്റ്റര് രംഗത്ത് വന്നിട്ടുണ്ട്.സ്കൂളുകളില്‍ നിര്‍ബന്ധിത ഡ്രസ് കോഡുകള്‍ നിരോധിക്കാൻ 2021-ല്‍ രാജ്യം നീങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് വലിയ പുരോഗതി ഉണ്ടായില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈസ്റ്റ് ജാവയിലെ ലമോംഗനിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജൂനിയര്‍ ഹൈസ്കൂള്‍ എസ്എംപിഎൻ 1 ല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.സംഭവത്തില്‍ സ്കൂള്‍ മാപ്പ് പറയുകയും ഉത്തരവാദിയായ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം