തൃശൂര്‍:ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്പം വ്യത്യസ്തമായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം.പൊലീസുകാരുടെ തിരുവാതിര കളിയായിരുന്നു ആഘോഷങ്ങളില്‍ ശ്രദ്ധനേടിയത്.
കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞാടിയപ്പോള്‍ ആഘോഷം പൊടിപൊടിച്ചു. സീനിയര്‍ സിപിഒ മുതല്‍ എസ്ഐമാര്‍ വരെയുള്ള പുരുഷ പൊലീസുകാരാണ് തിരുവാതിര അവതരിപ്പിച്ചത്. പൊലീസുകാര്‍ ധരിച്ച വേഷവും അവതരണവുമെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്നു.
എസ്ഐമാരായ ജോബി, സെബി, ജിമ്ബിള്‍, സാജന്, ജെയ്സന്, എഎസ്ഐമാരായ ബാബു, റെജി, ജഗദീഷ്, സീനിയര്‍ സിപിഒ ജാക്സണ് എന്നിവരായിരുന്നു തിരുവാതിര കളിയിലെ താരങ്ങള്‍.
ഓണാഘോഷത്തിന്റെ ഭാഗമായി നാടകം, വടംവലി, എന്നിവയും കാലാ-കായിക മത്സരങ്ങളും നടന്നു.സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ഒരുക്കിയ മഹാബലിയുടെ രൂപവും ആഘോഷം വര്‍ണാഭമാക്കി.
ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്, സി ഐ. ഇ ആര് ബൈജു, എസ്ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.