കാവാലം കൈനടി കരയില്‍ ആലപ്പൂത്തറ വീട്ടില്‍ സിബിച്ചൻ, കാവാലം കരയില്‍ മുണ്ടടി കളത്തില്‍ വീട്ടില്‍ ശ്യാംകുമാര്‍, സ്പിരിറ്റ് എത്തിച്ച പെരുവന്തനം കൊച്ചുവേളയില്‍ മനോഹരൻ എന്നിവരാണ് പിടിയിലായത്.
മനോഹരന്റെ പേരില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി പന്ത്രണ്ടോളം സ്പിരിറ്റ് കേസുകളുണ്ട്. ഇവരെ എക്സൈസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കുട്ടനാട് കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യം നിര്‍മ്മിച്ചശേഷം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സ്പിരിറ്റിന്റെ ഉറവിടവും ഇടപാടുകാരെ സംബന്ധിച്ചും ചില വിവരങ്ങള്‍ കൂടി ലഭിച്ചതോടെ അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന്റെ കാലിക്കുപ്പിയില്‍ റമ്മും ബ്രാൻഡിയും ഉള്‍പ്പടെ വിവിധയിനം ഫ്ളേവറുകള്‍ കലര്‍ത്തിയ സ്പിരിറ്റ് നിറച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ മൊഴിനല്‍കിയിരുന്നു.എന്നാല്‍ ഇത് വിശ്വസിക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. സ്പിരിറ്റ് കടത്തിയ ലോറിയും എസ്.യു.വിയും കസ്റ്റഡിയിലാണ്.