തിങ്കള്‍ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എയര്‍ഗണ്ണിന് നെഞ്ചിനും പുറത്തുമാണ് വെടിയേറ്റത്. ബഹളം കേട്ട് സഹോദരൻ ഓമനക്കുട്ടനും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ വെടിയേറ്റ് റോഡില്‍ വീണുകിടക്കുന്ന സോമനെയാണ് കണ്ടത്. ഇദ്ദേഹത്തെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
മുൻ ബിഎസ്‌എഫ് സൈനികനാണ് പ്രസാദ്.കഴിഞ്ഞ ദിവസം പ്രസാദ് ക്വട്ടേഷൻ സംഘാംഗങ്ങളുമായി സോമന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയിരുന്നു. സ്ത്രീകളെയടക്കം മര്‍ദിച്ചതിന് സോമൻ അന്ന് ഹരിപ്പാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രസാദ് നേരത്തേ തോക്ക് കാണിച്ച് ഭീഷണി മുഴക്കിയിരുന്നതായി സോമന്റെ സഹോദരൻ ഓമനക്കുട്ടനും ഭാര്യ ശ്രീകുമാരിയും കായംകുളം ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു.
പത്തു വര്‍ഷം മുൻപ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ കയറി എസ് ഐ അടക്കം മൂന്ന് പൊലീസുകാരെ ഗ്യാസ് സിലൻഡറിന് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രസാദും ബന്ധു ഹരിദാസനും പ്രതിയായിരുന്നു. നിലവില്‍ എസ്ബിഐയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് പ്രസാദ്. സുമതിയാണ് സോമന്റെ ഭാര്യ. മകള്‍: സംഗീത. മരുമകൻ: രാഹുല്‍.