KeralaNEWS

അടൂർ അറേബ്യൻ ബേക്കറി ആൻഡ് സൂപ്പര്‍മാര്‍ക്കറ്റിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടങ്ങൾ

പത്തനംതിട്ട:അടൂർ അറേബ്യൻ ബേക്കറി ആൻഡ് സൂപ്പര്‍മാര്‍ക്കറ്റിൽ തീപിടുത്തം.മണക്കാലയിലാണ് സംഭവം.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.വെങ്ങളം സ്വദേശിയായ അഞ്ചു ഹരിദാസിന്റെ ഉടമസ്ഥതിയിലുള്ളതാണ് സ്ഥാപനം.ഉത്രാടദിനമായതിനാൽ വൻജനത്തിരക്കായിരുന്നു ഇവിടെ. പത്തനംതിട്ടിയിലും നിന്നും ശാസ്താം കോട്ടിയില്‍ നിന്നുമുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.ആർക്കും പരിക്കില്ലെന്നാണ് വിവരം.

Back to top button
error: