KeralaNEWS

പൊലിസുകാരനെ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി

കണ്ണൂര്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസുകാരനെ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് ഒളിഞ്ഞിരുന്ന് പിടികൂടി.

പാസ് പോര്‍ട്ട് വെരിഫിക്കേഷനായി ആയിരം രൂപ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നും കൈക്കൂലി വാങ്ങിയ സിവില്‍ പൊലിസ് ഓഫീസറാണ് വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്.

സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെവി.ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് റെയ്ഡു നടത്തിയത്.

Signature-ad

പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശം വച്ച്‌ ഫിനോഫ്ത്തലിന്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്ബോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടുകയായിരിന്നു

Back to top button
error: