കുടുംബവഴക്കിനിടെ, ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോർട്ടു ചെയ്തു.
ഭാര്യയെയും വാഹനവും കണ്ടെത്താനായില്ല എന്ന് അംറോഹ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. വിദഗ്ധരായ മുങ്ങല്‍ വിദഗ്ദരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച 24 കാരനായ ഷാന്‍ ആലം കുടുംബവുമായി വഴക്കിട്ടതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് ദേഷ്യത്തില്‍ ഭാര്യയെ കൂട്ടി കാറെടുത്തിറങ്ങിയ യുവാവ് തടയാനെത്തിയ പിതാവിനെയും സഹോദരിയെയും കാർ ഇടിപ്പിച്ചു. അതിനുശേഷം നേരെ നിറഞ്ഞൊഴുകുന്ന നദിയിലേക്ക് വാഹനം ഇടിച്ചുകയറ്റി.
പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുശേഷമാണ് ഷാന്‍ ഭാര്യയുമായി പോയത്. സംഭവമറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയേയും വാഹനവും കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്.