NEWSPravasi

റാസൽഖൈമയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു

റാസൽഖൈമ:യുഎഇയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. കണ്ണൂര്‍ മാണിയൂര്‍ കരിമ്ബുങ്കര സി.അനുരാഗിന്‍റെ (24) മൃതദേഹം ആണ് നാട്ടിലെത്തിച്ച്‌ സംസ്കരിച്ചത്.
അനുരാഗിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റാസല്‍ഖൈമയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

റാസല്‍ഖൈമയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനുരാഗ്. സ്ഥാപനത്തില്‍നിന്ന് അടിയന്തര അവധിയെടുത്ത് നാട്ടില്‍ പോകുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാണാതാവുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ കെ. രമേശന്‍-സി. ഷീന ദമ്ബതികളുടെ മകനാണ്. സഹോദരി: അജന്യ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: