IndiaNEWS

ക്ഷേത്രത്തിന് 100 കോടിയുടെ സംഭാവന നൽകി ഭക്തൻ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ സിംഹാചലം ശ്രീ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് ഭക്തൻ നല്‍കിയ സംഭാവന കണ്ട് ക്ഷേത്രം അധികൃതര്‍  മാത്രമല്ല, ബാങ്ക് അധികൃതർ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ് .100 കോടി രൂപയുടെ ചെക്ക് ആണ് ഭക്തൻ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.

പ്രതിദിനം ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ക്ഷേത്രമാണിത്.അതില്‍ കൂടുതല്‍ ആളുകളും നല്ലൊരു തുക ക്ഷേത്രത്തിന് സംഭാവന നല്‍കാറുമുണ്ട്.അത്തരത്തിലൊരാളാണ് 100 കോടി രൂപയുടെ ചെക്ക് സംഭാവനയര്‍പ്പിച്ചത്.എന്നാല്‍ ചെക്ക് മാറാൻ ബാങ്കില്‍കൊടുത്തപ്പോഴാണ് ഭക്തന്റെ ബാങ്കില്‍ വെറും 17 രൂപ മാത്രമേ ഉള്ളൂവെന്ന യാഥാര്‍ഥ്യം ക്ഷേത്രം കമ്മിറ്റി തിരിച്ചറിയുന്നത്.

Signature-ad

ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ആരും ഇത്രയും വലിയ തുക സംഭാവനയായി നല്‍കിയിട്ടുണ്ടായിരുന്നില്ല.അതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപായിരുന്നു അടുത്ത ഞെട്ടൽ.ചെക്കുമായി ബാങ്കിലേക്കോടിയ ക്ഷേത്രാധികൃതരോട് 17 രൂപ മാത്രമേ ഇയാളുടെ അക്കൗണ്ടിലുള്ളൂവെന്നാണ് ബാങ്കില്‍ നിന്നറിയിച്ചത് !!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: