IndiaNEWS

ജില്ലാ കളക്ടർ ഓഫീസിനുള്ളിൽ യുവതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ 

അഹമ്മദാബാദ്:ജില്ലാ കളക്ടർ ഓഫീസിനുള്ളിൽ യുവതിയുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ്, മുൻ റവന്യൂ ഓഫീസർ ജയേഷ് പട്ടേൽ, ഹരീഷ് ചാവ്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‍വിയുടെയും യുവതിയുടെയും സ്വകാര്യ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നിൽ വൻ ​ഗൂഢാലോചനയും ഹണിട്രാപ്പുമെന്നാണ് പൊലീസ് കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ കളക്ടറെ സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടാഴ്ച മുമ്പാണ് ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഡി എസ് ഗധ്‍വിയുടെ ചേംബറിൽ നിന്ന് ഒരു സ്ത്രീയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായത്.കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയെ ഏർപ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ​ഗുജറാത്ത് എടിഎസ് നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ടൗൺ പൊലീസ് കേസെടുത്തത്.
തുടർന്ന് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഇയാളെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പാണെന്ന് വ്യക്തമായത്. മൂന്ന് പ്രതികളും ചേർന്ന് ക്യാമറകൾ വാങ്ങുകയും സ്ഥാപിക്കുകയും കളക്ടറെ കുടുക്കാൻ സ്ത്രീയെ അയക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറകൾ സ്ഥാപിക്കാൻ കേത്കി വ്യാസും ജയേഷ് പട്ടേലുമാണ് തീരുമാനിച്ചത്. പിന്നീട് സ്ത്രീയെ അയക്കാനും വീഡിയോ റെക്കോർഡ് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യാനും തീരുമാനിച്ചു. ഓൺലൈൻ പർച്ചേസ് വഴിയാണ് ക്യാമറകൾ വാങ്ങിയത്. എന്നാൽ, ഇവർ ഏർപ്പാടാക്കിയ സ്ത്രീയുടെ വീഡിയോ അല്ല ഇവർക്ക് ലഭിച്ചത്.
കളക്ടർ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വീഡിയോയും ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുമാണ് ഇവർക്ക് ലഭിച്ചത്. ഇവ ഉപയോഗിച്ച് ഇവർ കളക്ടറെ ബ്ലാക്ക് മെയിൽ ചെയ്തു. കളക്ടറെ ബലാത്സംഗക്കേസിൽ കുടുക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ, പ്രതികളുടെ ആവശ്യം കളക്ടർ നിരാകരിച്ചതിനെ തുടർന്ന് ഇവർ വീഡിയോ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നു.

Back to top button
error: