KeralaNEWS

പാൽ നെറുകയിൽ കയറി ശ്വാസതടസ്സം; പിഞ്ചുകുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട്: പാൽ നെറുകയിൽ കയറിയുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ – രജില ദമ്ബതികളുടെ അഹാന്‍ കൃഷ്ണ (രണ്ട്) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഉടൻതന്നെ കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

 ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്ബാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.സഹോദരന്‍: അയാന്‍ കൃഷ്ണ

Back to top button
error: