മയ്യില്‍: ഗ്രേഡ് എസ്‌ഐയുടെ വീട്ടില്‍ അമ്ബത്തഞ്ചുകാരനെ പരിക്കുകളോടെ മരിച്ചനിലയില്‍ കണ്ടെത്തി. കൊളച്ചേരിപ്പറമ്ബ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്ബൻ സജീവനെയാണ് ശരീരത്തിലാകെ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വര്‍ക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ദിനേശനെ മയ്യില്‍ പോലീസ് ഇൻസ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി ഏഴുമണിയോടെ മയ്യില്‍ പോലീസ് സ്റ്റേഷനിലേക്ക് ഈ വിവരം നാട്ടുകാരാണ് അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ്‌ഐയുടെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.
കാലിന് മര്‍ദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു സജീവന്റെ മൃതദേഹം.മദ്യപിച്ചശേഷം നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് വിറകിൻ കൊള്ളി കൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാളല്ല ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.
ഇൻസ്‌പെക്ടര്‍ ടി.പി. സുമേഷും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.