IndiaNEWS

മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് തെലങ്കാന മുന്‍ ഉപമുഖ്യമന്ത്രി ടി.രാജയ്യ. 2009 മുതല്‍ സ്റ്റേഷന്‍ ഘാന്‍പുര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജയ്യ, നിലവില്‍ സിറ്റിങ് എംഎല്‍എയാണ്.

ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍) ഇത്തവണ രാജയ്യയെ ഒഴിവാക്കി പകരം മുതിര്‍ന്ന നേതാവായ കഡിയം ശ്രീഹരിയെ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ലൈംഗികാരോപണം കണക്കിലെടുത്താണ് രാജയ്യയ്ക്ക് ടിക്കറ്റ് നിഷേധിച്ചതെന്നാണ് സൂചന.

Signature-ad

സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജയ്യ കരയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡലത്തിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നില്‍ മുട്ടുകുത്തി കരയുന്നത് വീഡിയോയില്‍ കാണാം. പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്ന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത രാജയ്യ പറഞ്ഞു.

2014 ലെ കെ.സി.ആര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ രാജയ്യയ്ക്ക് ആരോഗ്യ വകുപ്പിന്റെ ചുമതലയും നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യ വകുപ്പിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2015 ല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. 2018 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് അതേ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റ് നല്‍കി.

 

Back to top button
error: