നെടുമങ്ങാട്:ആശുപത്രിയിലെ തുരുമ്ബിച്ച സ്ട്രച്ചര്‍ തകര്‍ന്നു വീണ് രോഗിക്ക് പരിക്കേറ്റു.നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം.സ്ട്രച്ചര്‍ തകര്‍ന്ന് നാല്പതുകാരി നെഞ്ചിടിച്ച് തറയില്‍ വീഴുകയായിരുന്നു.പനവൂര്‍ മാങ്കുഴി സ്വദേശി ലാലിക്കാണ് പരിക്കേറ്റത്.