KeralaNEWS

ആറോളം ട്രെയിനുകള്‍ വെെകി; ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ:ആറോളം ട്രെയിനുകള്‍ വെെകിയതിനെ തുടർന്ന് ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു.ആലപ്പുഴ റെയില്‍വേസ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയിട്ടതോടെ മറ്റ് ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കടക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെ തുടർന്നാണ്  വിനോദിനെതിരെ നടപടി.

Signature-ad

എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തുകിടക്കേണ്ടിവന്നു.ഇതോടെ രാവിലത്തെ ഏറനാട്, എറണാകുളം പാസ‌ഞ്ചര്‍ എന്നിവ പിടിച്ചിട്ടു. ധൻബാദ് എക്സ്‌പ്രസ് ഒന്നര മണിക്കൂര്‍ വെെകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകളാണ് മൊത്തത്തിൽ വെെകിയത്.തുടർന്ന് തിരുവനന്തപുരത്തു നിന്നുൾപ്പെടെ മുതിർന്ന റയിൽവെ ഉദ്യോഗസ്ഥർ ‍ സ്ഥലത്തെത്തിയിരുന്നു.അന്വേഷണത്തിൽ സ്‌റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Back to top button
error: