FoodNEWS

വെറും 10 മിനിറ്റ് ; ഓണത്തിന് നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കാം

വെറും പത്ത് മിനുട്ട് മതി,ഓണ സദ്യയ്ക്ക് വിളമ്ബുന്ന കൂട്ടുകറി തയാറാക്കാൻ.നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ).

Signature-ad

കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ).

രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്.

മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍.

മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍.

ഉപ്പ-പാകത്തിന്.

കറി വേപ്പില-2 തണ്ട്.

നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത്

വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍.

നെയ്യ്-1 ടേബിള്‍ സ്പൂണ്‍.

കടുക്-2 ടേബിള്‍ സ്പൂണ്‍.

വറ്റല്‍ മുളക്- 6 എണ്ണം.

ചെറിയ ജീരകം-1/2 സ്പൂണ്‍ .

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക.

ചിരകിയെടുത്ത നാളികേരത്തില്‍ പകുതി നന്നായി അരച്ചെടുക്കുക.ഒരു പാനില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഒരു സ്പൂണ്‍ കടുക് താളിച്ച ശേഷം ബാക്കിയുള്ള തേങ്ങ ചേര്‍ത്ത് ചെറു തീയില്‍ നല്ല ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.

അതിനുശേഷം വറുത്ത തേങ്ങയില്‍ നിന്ന് രണ്ടു ടേബിള്‍ സ്പൂണ്‍ മാറ്റി വച്ച്‌ ബാക്കി തേങ്ങ വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കുക.

കഷണം വെന്തു പാകമായാല്‍ അതിലേക്കു നാളികേരം അരച്ചതു ചേര്‍ത്ത് ഒന്ന് തിളപ്പിച്ച ശേഷം വറുത്തു പൊടിച്ച തേങ്ങയും, വറുത്തു മാറ്റിവച്ച തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

പാകത്തിന് ഉപ്പും ചേര്‍ക്കുക. അതിനു ശേഷം പാനില്‍ വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറിയ ജീരകം, കടുക്,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വറുത്തു കറിയിലേക്കു ചേര്‍ക്കുക.

Back to top button
error: