ന്യൂഡൽഹി: ബീഹാറിലെ പാറ്റ്നയിൽ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ രണ്ടു വയോധികർ മരിക്കുകയും മറ്റ് ആറ് പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ റയിൽവെ പാൻട്രി മാനേജർക്കെതിരെ കേസെടുത്ത് റയിൽവെ പോലീസ്.
പാറ്റ്ന – കോട്ട എക്സ്പ്രസിലെ എസി കോച്ചിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്.ഛത്തീസ്ഗഡില്‍ നിന്നുള്ള സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഘം വാരാണസിയില്‍ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നു.സംഘത്തിലെ നിരവധി പേര്‍ക്ക് ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായതായാണ് റിപ്പോർട്ട്.
യാത്രക്കാരില്‍ ചിലര്‍ക്ക് ഛര്‍ദ്ദി തുടങ്ങിയതോടെയാണ് വിവരം അറിയുന്നത് പ്രായമായ സ്ത്രീ ട്രെയിനില്‍ വെച്ചുതന്നെ മരിച്ചു.വയോധികനായ മറ്റൊരാള്‍ ചികിത്സക്കിടെയാണ് മരിച്ചത്.ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക സൂചന.
90 ഓളം അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര് നിലവില്‍ റെയില്‍വേ ആശുപത്രിയുടെ പരിചരണത്തിലാണ്. ഗുരുതരാവസ്ഥയിലായ മറ്റൊരാളെ ആഗ്രയിലെ എസ്എൻ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.