IndiaNEWS

യോഗി ആദിത്യനാഥിന്റെ കാലിൽ വീണ് രജനികാന്ത്; തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

ലക്നൗ: ‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദര്‍ശിച്ച്‌ നടൻ രജനികാന്ത്. വസതിയില്‍ വച്ച്‌ യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ട് രജനി അനുഗ്രഹം വാങ്ങുകയും ചെയ്തു.ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

‘ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തര്‍പ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.

കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദര്‍ശനം നടത്തിയിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്‌ണനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഋഷികേശില്‍ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Signature-ad

 

അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

 

‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിയാര്‍ ഒരു ദൈവത്തെ കണ്‍മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കൈകൊടുത്ത് വരവേല്‍ക്കും പക്ഷെ അവരുടെ മുന്‍പില്‍ കുമ്പിടില്ല’ എന്ന കമലിന്‍റെ വാക്കുകളാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചത് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കുന്നുണ്ട്.

 

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാലാ’ എന്ന ചിത്രത്തില്‍ വില്ലനായ നാനാപടേകര്‍ അവതരിപ്പിച്ച ഹരിദാദ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ കാല്‍തൊട്ട് വണങ്ങുന്ന ശൈലിക്കെതിരെ ‘നമസ്തേ’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരുത്തുന്ന രജനിയുടെ രംഗം ട്വിറ്ററില്‍ ഇതിനകം വൈറലായി കഴിഞ്ഞു.

Back to top button
error: