IndiaNEWS

കർണാടകയിൽ പതിനഞ്ചിലധികം ബിജെപി എംഎല്‍എമാർ കോൺഗ്രസിലേക്ക്

ബംഗളൂരു:കർണാടകയിൽ പതിനഞ്ചിലധികം ബിജെപി എംഎല്‍എമാർ കോൺഗ്രസിലേക്ക്.ഇത് ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് മന്ത്രി ചെലവരയ്യസ്വാമി പറഞ്ഞു.
അതേസമയം, ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത പ്രധാനപ്പെട്ട യോഗത്തില്‍ നിന്ന് രണ്ട് ബിജെപി എംഎല്‍എമാര്‍ വിട്ടു നിന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി യോഗം സംഘടിപ്പിച്ചത്. മുൻ മന്ത്രിയും ബി.ജെ.പി എംഎല്‍എയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജു എംഎല്‍എയുമാണ് യോഗത്തില്‍ പങ്കെടുക്കാത്തവര്‍. ബെംഗളൂരു സ്വദേശികളായ ഇരുവരും ഒറ്റയ്ക്ക് സീറ്റ് നേടാൻ കഴിവുള്ളവരാണ്.

യെദ്യൂരപ്പയുടെ വസതിയിലായിരുന്നു ബിജെപി യോഗം നടന്നത്. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യെദിയൂരപ്പ, പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നവുമില്ല എന്നും യോഗം തിടുക്കത്തില്‍ സംഘടിപ്പിച്ചതാണെന്നും സ്ഥലത്തുണ്ടായവരെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു ‘ഓപ്പറേഷൻ ഹസ്ത’ എന്ന രഹസ്യപ്പേരിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നീക്കം. ഓപ്പറേഷൻ ലോട്ടസിന് ബദലായിട്ടാണ് ഓപ്പറേഷൻ ഹസ്ത വിഭാവനം ചെയ്തിരിക്കുന്നത്

Back to top button
error: