IndiaNEWS

സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാൽ നടപടി: ഉത്തർപ്രദേശ് മുഖ്യമന്ത്രി

ലക്നൗ:സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇത് സംബന്ധിച്ച് വേണ്ട പരിശോധനകൾ നടത്താൻ ജില്ലാ ഭരണകൂടങ്ങള്‍ക്ക് യോഗി നിര്‍ദേശം നൽകി.

വികലമാക്കിയതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാല്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തോട് വിശദീകരണം തേടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

ഉറപ്പില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിഷേധാത്മകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പ്രതിച്ഛായ തകര്‍ക്കാൻ ഏതെങ്കിലും മാധ്യമം ശ്രമിച്ചതായി കണ്ടെത്തിയാല്‍, ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് മാനേജറോട് വിശദീകരണം തേടുമെന്നും ‍ ഉത്തരവിൽ പറയുന്നു.

Signature-ad

സംസ്ഥാന ഇൻഫര്‍മേഷൻ വകുപ്പാണ് വാര്‍ത്തകള്‍ പരിശോധിച്ച്‌ ജില്ലാ ഭരണകൂടത്തിന്റെ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുക. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതെന്ന് സംശയിക്കുന്ന വാര്‍ത്തകള്‍ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസല്‍ സിസ്റ്റം (ഐ.ജി.ആര്‍.എസ്) പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും അതത് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുകള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് നടപടിക്കായി കൈമാറുമെന്നും ഉത്തരവില്‍ പറയുന്നു.

Back to top button
error: