KeralaNEWS

ആടു മേയ്‌ക്കാൻ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:ആടു മേയ്‌ക്കാൻ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മുതലമട ചപ്പക്കാട് സ്വദേശിയായ കൃഷ്ണൻ(21) ആണ് മരിച്ചത്.ചുള്ളിയാര്‍ ഡാം പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്.

മുതലമട ചപ്പക്കാട് സ്വദേശിയായ കൃഷ്ണൻ കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചുള്ളിയാര്‍ ഡാം പരിസരത്ത് ആട് മേയ്ക്കാനായി പോയത്. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Back to top button
error: