കോട്ടയം:പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായ ലിജിൻ ലാൽ 5 കേസുകളിലെ പ്രതി.ബിജിൻ ലാലിന്റെ സത്യവാങ്മൂലത്തിലാണ് ഇക്കാാര്യം പറയുന്നത്.
തന്റെ കൈയില്‍ പണമായുള്ളത് 10,000 രൂപയാണെന്നും കെ.എസ്.എഫ്.ഇ ഭരണങ്ങാനം ബ്രാഞ്ചില്‍ 4.75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയായ ഭാര്യയുടെ കൈയില്‍ പണമായി പതിനായിരം രൂപയും സ്വര്‍ണവും സ്ഥിര നിക്ഷേപവും കാറും ഉള്‍പ്പെടെ 50.64 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. ലിജിന്‍ മൂന്ന് പവൻ സ്വര്‍ണവും, ഭാര്യയ്ക്ക് 84 പവൻ സ്വര്‍ണാഭരണങ്ങളും. മകനും അമ്മയ്ക്കുമായി 2.76 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്. ലിജിന്‍ 12 ലക്ഷം രൂപയുടെ ഭൂസ്വത്തും, അമ്മയ്ക്ക് 25 ലക്ഷം രൂപയുടെ ഭൂസ്വത്തുമുണ്ട്. ഭാര്യയുടെ ശമ്ബളവും അമ്മയുടെ പെൻഷനുമാണ് പ്രധാന വരുമാനമെന്നും പത്രികയില്‍ പറയുന്നു.