കൊല്ലം: ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി നിക്സണ് സേവ്യര്‍ ആണ് മടത്തറയില്‍ നിന്ന് അറസ്റ്റിലായത്.
പതിനൊന്ന് കിലോ കഞ്ചാവുമായി ബാംഗ്ലൂരില്‍ നിന്നും ബസിലെത്തിയ നിക്സണ് സേവിയറെ മടത്തറ ബസ്റ്റാൻഡില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയുടെ ബാഗില്‍ നിന്ന് 11 കിലോ 360 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം ഭാഗത്ത് ചില്ലറ വില്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.