സബ് ജയിലില്‍ നിന്നും വര്‍ക്കല കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, നാട്ടുകാരുടെ സഹായത്തോടെ വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടുകയായിരുന്നു.
പത്തുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അയിരൂര്‍ പോലീസ് 2020 -ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂര്‍ സ്വദേശിയായ അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വര്‍ക്കല കോടതിയില്‍ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിര്‍ത്തിയിരുന്ന പ്രതി പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പോലീസ് ഇയാളെ കീഴ്പെടുത്തിയത്. കോടതിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വര്‍ക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു