KeralaNEWS

ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം

2023-24 അധ്യയന വര്‍ഷം ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ, പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ഒപ്പം ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഡി.എൻ.ബി.പോസ്റ്റ്, എം.ബി.ബി.എസ്, സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷൻ നടത്തിയ നീറ്റ് പി.ജി.2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച്‌ നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് 2023-24, സര്‍ക്കാര്‍ അംഗീകൃത ഇൻഫര്‍മേഷൻ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും.

Signature-ad

ഡി.എൻ. ബി.പോസ്റ്റ്, ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാര്‍ഥികള്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷ അഭിമുഖീകരിച്ചുള്ള യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2023-24 സര്‍ക്കാര്‍ അംഗീകൃത ഇൻഫര്‍മേഷൻ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ഓഗസ്റ്റ് 18 രാവിലെ 10 വരെയാണ് അപേക്ഷ നല്‍കുന്നതിനും ഓപ്ഷൻ രജിസ്റ്റര്‍ ചെയ്യന്നതിനുമുള്ള അവസരം. ഇൻഫര്‍മേഷൻ ബുള്ളറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.cee.kerala.gov.in കാണുക. ഹെല്‍പ് ലൈൻ നമ്ബര്‍ : 0471 25253000.

Back to top button
error: