KeralaNEWS

മിത്തുകളും കേരളത്തിലെ ആഘോഷങ്ങളും

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും.ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്.നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.

മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം.പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ.

Signature-ad

ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകളും.കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കപ്പ പറിച്ച കാലാകളിലും വരെ കലാകായിക മാമാങ്കങ്ങൾ നടന്നിരുന്നു.ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. തെയ്യവും തീയാട്ടും തോൽപ്പാവക്കൂത്തും കാവടിയാട്ടവും കാളവേലയും പൂതനും തിറയും ദഫ് മുട്ടും മാർഗം കളിയും തുയിലുണർത്തു പാട്ടും തുടങ്ങി അങ്ങനെയെത്രയെണ്ണം !

വള്ളുവനാടൻ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലുമാണ്, തുയിലുണർത്തു പാട്ട് ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ ഏറ്റവുമധികം പ്രചാരത്തിലുള്ളത്.പൗരാണികകാലത്തെയാണ് തുയിലുണർത്തു പാട്ടിലൂടെ ഓർമ്മിപ്പിക്കുന്നത്.

നാം പിന്നിട്ട വഴികൾ,നമ്മൾ അന്ന് ജീവിച്ച ജീവിതം…. നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു അല്ലേ…?

യഥാർത്ഥത്തിൽ അന്നായിരുന്നില്ലേ കേരളം ദൈവത്തിന്റെ സ്വന്തം നാട് !

 

ആരോ ഉള്ളിലിരുന്ന് പാടുന്നു: “കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…”

ഓരോ പാട്ടിനും ഓരോ നിയോഗമുണ്ടെന്ന് പറയുന്നതെത്ര ശരി !!

Back to top button
error: