പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും ഇടയാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ…
- പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- 30 ദിവസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാനും സഹായിക്കും.
- പഞ്ചസാര ഒഴിവാക്കുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു മോണരോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും ഇടയാക്കും.
- പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധൻ പറയുന്നു.
- പഞ്ചസാര ഒഴിവാക്കുന്നത് മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
- സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികാവസ്ഥയെ ഗുണപരമായി ബാധിക്കുകയും മാനസികാവസ്ഥ കുറയ്ക്കുകയും മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യും.