KeralaNEWS

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത് അപഹാസ്യമായ ആക്ഷേപം; വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം:എം എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത് അപഹാസ്യമായ ആക്ഷേപമെന്നും വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

വിവാദത്തിന് പിന്നില്‍ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാര്‍ജറ്റ് ചെയ്ത റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്.വിവാദത്തിന് പിന്നിലെ  രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്‌എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികള്‍ ടാര്‍ജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button
error: