തിരുവനന്തപുരം:തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.ബാലരാമപുരം പള്ളിച്ചല്‍ വയലിക്കട പുത്തന്‍ വീട്ടില്‍ ജിനിമോള്‍ – ജയകൃഷ്ണന് ദമ്ബതികളുടെ മൂന്നുമാസം പ്രായമുള്ള മകന് ജിതേഷ് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോള്‍ മുലപ്പാല്‍ കൊടുത്ത് കട്ടിലില്‍ ഉറക്കാന്‍ കിടത്തിയതായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
ഇവരുടെ ഏകമകനായിരുന്നു.അച്ഛന് ജയകൃഷ്ണന്റെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.