തിരുവനന്തപുരം:ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞരാത്രി വീട്ടില്‍ വച്ച് മനോജും ഭാര്യയും വഴക്കിട്ടിരുന്നു. പിന്നാലെ മുറിയില്‍ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഏറെ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ രാത്രി 12 മണിക്ക് വീട്ടുകാര്‍ വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെയോടെ മരിച്ചു.സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്.