KeralaNEWS

മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവം: കെ.എസ്.യുവിന് പങ്കില്ല, പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയെന്ന് അലോഷ്യസ് സേവ്യർ

ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ടെന്നും സംഭവത്തിൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

എന്നാൽ അധ്യാപകൻ അപമാനിക്കപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും അധ്യപകനോപ്പമാണ് കെ എസ് യു എന്നും അലോഷ്യസ് സെവ്യർ കൂട്ടിചേർത്തു. മഹാരാജാസ് കോളേജിൽ അന്ധനായ അധ്യപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്.

Signature-ad

ക്ലാസ് നടക്കുമ്പാൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ചെയ്യുന്നതിൻറെ വീഡിയോ പുറത്തുവന്നിരുന്നു. പുറത്ത് വന്ന വീഡിയോ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങൾ കണ്ട് മനസ്സുലഞ്ഞ് നിൽക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീൽ ആക്കി നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരിക്കുയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.

എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചായിരിക്കണം അദ്ദേഹം മഹാരാജാസിലെ അധ്യാപകനായി തീർന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചർച്ച നടക്കുന്ന ഈ കാലത്ത് ‘ രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്ന് ആർഷോ പറഞ്ഞു. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആർഷോ ആവശ്യപ്പെട്ടിരുന്നു.

Back to top button
error: