മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്ക ചോപ്ര! ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാൽതി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭർത്താവും ഗായകനുമായ നിക്ക് ജോനാസിൻറെ മ്യൂസിക് ബാൻറായ ജോനാസ് ബ്രദേഴ്സിൻറെ ലൈവ് ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രിയങ്ക. വൈറ്റ് ഔട്ട്ഫിറ്റിൽ എത്തിയ പ്രിയങ്കയുടെ കഴുത്തിലെ നെക്ലേസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ പോയത്. ഡബിൾ ചെയിനിൽ മാൽതി മേരി എന്നാണ് എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകളുമായി രംഗത്തെത്തിയത്. മനോഹരം എന്നും അമ്മയുടെ സ്നേഹം എന്നുമൊക്കെയാണ് കമൻറുകൾ.
View this post on Instagram
അതേസമയം ബ്ലാക്ക് ആൻറ് വൈറ്റ് ചെക്ക് പ്രിൻറുള്ള കോപ് ടോപ്പും ബ്ലാക്ക് സ്കേർട്ടും ധരിച്ചുള്ള പ്രിയങ്കയുടെ ചിത്രങ്ങളും ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. പ്രിയങ്ക തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിക്കിനെയും പ്രിയങ്കയുടെയൊപ്പം ചിത്രങ്ങളിൽ കാണാം. 2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.