ഇന്ത്യക്കാരെ രോമാഞ്ചം കൊള്ളിച്ച് ദേശീയ ഗാനത്തിന്റെ വാദ്യരൂപം; ഗ്രാമി ജേതാവിനെ പ്രശംസിച്ച് ശശി തരൂര്‍
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കെജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ വാദ്യരൂപം അവതരിപ്പിച്ചു. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ച് ഐക്കണിക് ആബി റോഡ് സ്റ്റുഡിയോയിലായിരുന്നു സംഗീതം അവതരിപ്പിച്ചത്. 100 അംഗങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് രോമാഞ്ചം നല്കുന്ന ഒരു വീഡിയോയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ”കൊളോണിയലിസത്തിന് ശേഷമുള്ള സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള മനോഹരമായ മാര്‍ഗം. നിങ്ങള്‍ ഞങ്ങളെ അഭിമാനം കൊള്ളിച്ചു” – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയില്‍ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിക്കാന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ച് ഇത് നടത്തിയത്. ഇന്ത്യയുടെ ദേശീയ ഗാനം റെക്കോര്‍ഡ് ചെയ്ത ഏറ്റവും വലിയ ഓര്‍ക്കസ്ട്രയാണിത്. അവസാനത്തെ ‘ജയ ഹേ’ എന്നെ രോമാഞ്ചം കൊള്ളിച്ചു. ഒരു ഇന്ത്യന്‍ സംഗീത സംവിധായകന് എന്ന നിലയില്‍ അഭിമാനം തോന്നി” -റിക്കി കെജ് പറഞ്ഞു.
What a wonderfully post-colonial way to celebrate #IndependenceDay! Well done @rickykej — you make us proud. https://t.co/3gx39Yrj8C
— Shashi Tharoor (@ShashiTharoor) August 14, 2023