KeralaNEWS

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വി.ഡി. സതീശൻ

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വി.ഡി. സതീശൻ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷ​ന്റെ ഉദ്ഘാടനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.സകല മേഖലകളിലും വിലവർധനവ് ആണ്. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി എല്ലാത്തിനും ചാർജ് കൂട്ടി. ഉന്നത വിദ്യാഭ്യാസരംഗം തകർത്ത് തരിപ്പണമാക്കി. വികസന പ്രവർത്തനങ്ങളെ ഫ്രീസറിൽ വച്ച സർക്കാരാണിത്. സർക്കാരിന്റെ ഓരോ വകുപ്പുകളും ജനങ്ങളുടെ മുൻപിൽ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും മായ്ച്ചു കളയാൻ കഴിയാത്ത സമാനതകളില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നിരാലംബർക്കും അശരണർക്കും സാധാരണക്കാർക്കും കൈത്താങ്ങായ ഒരു നീതിമാനായിരുന്നു അദ്ദേഹമെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ അത് വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലക്കുട്ടി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, കെ സി ജോസഫ്, മോൻസ് ജോസഫ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരെ പി സി വിഷ്ണുനാഥ്, അൻവർ സാദത്ത്, ഉമ തോമസ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവർ പ്രസം​ഗിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിലിസൺ മാത്യു സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Back to top button
error: