ബ്ലാക്ക്സ്റ്റോണും മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസുമാണ് കിംസിന്റെ ഓഹരികള്‍ വാങ്ങുന്ന മത്സരത്തില്‍ അവശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍.
ഡോ. എം.ഐ സഹദുള്ളയ്ക്ക് 10% ഓഹരികളുടെ അവകാശം നല്‍കികൊണ്ട് ബാക്കി 90% ഓഹരികള്‍ ഏറ്റെടുക്കാനാണ് മണിപ്പാല്‍ താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരെ കൂടാതെ മാക്സ് ഹെല്‍ത്ത്കെയര്‍, ടെമാസെക്കിന്റെ ഉടമസ്ഥതയിലുള്ള ഷിയേഴ്സ് ഹെല്‍ത്ത്കെയര്‍, സി.വി.സി ക്യാപിറ്റല്‍ എന്നിവരും കിംസ് ഹെല്‍ത്ത് മാനേജ്മെന്റില്‍ 65-70% സ്വന്തമാക്കാനുള്ള പ്രാരംഭ ചര്‍ച്ചകളിലുണ്ടായിരുന്നു.
ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി തിരുവനന്തപുരത്ത് ആരംഭിച്ച് കിംസ് ഹെല്‍ത്ത്കെയര്‍ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 1,200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. സംസ്ഥാനത്ത് കിംസ് ഹെല്‍ത്ത്കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്.