കണ്ണൂർ:കേന്ദ്രം കേരളത്തെ സാമ്ബത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍.
കേന്ദ്രത്തിൻ്റെ സാമ്ബത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടുമെന്നും, സെപ്റ്റംബര്‍ 11 മുതല്‍ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.
‘കേരളത്തിന് അര്‍ഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നല്‍കുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്ബത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. അര്‍ഹതപ്പെട്ട ആളോഹരി വരുമാനം പോലും നല്‍കുന്നില്ല. ജി എസ് ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12000 കോടി നല്‍കുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു’, ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.