സംഭവത്തില്‍ റിച്ചാര്‍ഡിന്റെ സഹോദരീ മകൻ ശാന്തിപുരം അര്‍ത്തിയില്‍ പുരയിടത്തില്‍ സനിലിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഞായര്‍ വൈകിട്ട് നാലോടെയാണ് സംഭവം.
റീച്ചാര്‍ഡിന്റെ വീട്ടിലെത്തിയ സനില്‍ റിച്ചാര്‍ഡുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൈയാങ്കളിയിലേക്കെത്തുകയും ചെയ്തു. ഇതിനിടെ സനില്‍ തൊട്ടടുത്ത വീട്ടില്‍ കയറി അവിടെനിന്ന് കത്തിയെടുത്ത് റീച്ചാര്‍ഡിനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ റീച്ചാര്‍ഡിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവര്‍ തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട റീച്ചാര്‍ഡ്. മരിയനാട് ദേവാലയത്തിലെ തിരുന്നാളുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് റീച്ചാര്‍ഡ് വീട്ടിലെത്തിയത്.