KeralaNEWS

മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:പത്തനാപുരത്ത് മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.തലവൂര്‍ അരിങ്ങട പ്ലാങ്കാല വീട്ടില്‍ കുഞ്ഞപ്പന്‍ (60) ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.

 മകന്റെ ടൂറിസ്റ്റ് ബസ് ജപ്തി ചെയ്തതില്‍ മനംനൊന്തുള്ള ആത്മഹത്യയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.മരണത്തിന് പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ടൂറിസ്റ്റ് ബസ് ഉടമകളും രംഗത്തെത്തി.

Signature-ad

 ധനകാര്യ സ്ഥാപനത്തില്‍ നിന്നുണ്ടായ പീഡനങ്ങളാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് കുഞ്ഞപ്പന്റെ മകന്‍ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകള്‍: ലിന്‍സി.

Back to top button
error: